Smt. Dennis Kannath
Manager
Sri. Bristo Michael V
Headmaster
ക്രിസ്തുമസ് സാന്താ ഗിഫ്റ്റുകൾ വിതരണം ചെയ്ത് പാടൂർ വാണിവിലാസം സ്കൂൾ
പാടൂർ: ശാന്തിയുടേയും കാരുണ്യത്തിന്റേയും ക്രിസ്തുമസ് വേളയിൽ വാണിവിലാസം യുപി സ്കൂളിലെ കുരുന്നുകൾ സമൂഹത്തിലെ അർഹതപ്പെട്ടവർക്കും സ്നേഹ ഭവനങ്ങളിലേക്കും ഒരു കൈത്താങ്ങായി സാന്താസ് ഗിഫ്റ്റുകൾ കൈമാറി. സ്കൂൾ ലീഡർ അംന ഫാത്തിമയിൽ നിന്ന് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചാന്ദ്നി വേണു ഗിഫ്റ്റുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനാബ് എ.ടി അബ്ദുൽ മജീദ് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബ്രിസ്റ്റൊ മൈക്കിൾ, പിടിഎ.പ്രസിഡൻറ് ജനാബ് ഫിറോസ് കാലടിയിൽ, വൈസ് പ്രസിഡണ്ട് സരിത ശ്രീജിത്ത് ,നജീബ് കെഎച്ച്, പി.എ.ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.